പാര്‍ലമെന്റിനെ അഭിസംബോധന ചെയ്‌ത് ചാള്‍സ് മൂന്നാമന്‍

നിസ്വാര്‍ഥ സേവനങ്ങളുടെ മാതൃകയാണ് തന്റെ അമ്മയെന്ന് എലിസബത്ത് രാജ്ഞിയെ വിശേഷിപ്പിച്ച് ചാള്‍സ് മൂന്നാമന്‍. പുതിയ രാജാവായി പ്രഖ്യാപിക്കപ്പെട്ടശേഷം ബ്രിട്ടീഷ് പാര്‍ലമെന്റിലെ അനുശോചന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ന്ന് വിമാന മാര്‍​ഗം സ്കോട്ട്‌ലന്‍ഡിലെത്തി എഡിന്‍ബര്‍​ഗിലെ ഹോളിറൂഡ് ഹൗസ് കൊട്ടാരത്തില്‍നിന്ന് സെന്റ് ​ഗില്‍സ് കത്തീഡ്രലിലേക്ക് മൃതദേഹവുമായുള്ള വിലാപയാത്രയിലും പങ്കെടുത്തു.

Exit mobile version