KeralaNews

പയ്യന്നൂരില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നത് യാഥാര്‍ഥ്യം: കെ സുധാകരന്‍

കണ്ണൂര്‍: (www.kvartha.com) പയ്യന്നൂരിലെ സി പി എം ഫന്‍ഡ് വിവാദത്തില്‍ സാമ്പത്തിക തട്ടിപ്പ് നടന്നുവെന്നത് യാഥാര്‍ഥ്യമാണെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൈസ കട്ടുകൊണ്ടുപോയി എന്നതില്‍ സംശയമില്ല. തട്ടിപ്പ് നടത്തിയവരുടെ കൈയില്‍ തന്നെ പണമുണ്ടാകും. 

എന്ത് ന്യായീകരിച്ചിട്ടും കാര്യമില്ല. ഫന്‍ഡ് തട്ടിപ്പ് സി പി എമില്‍ പതിവു സംഭവമാണ്. ഇത്തവണ ഏരിയാ സെക്രടറി പ്രതിഷേധിച്ചതുകൊണ്ടു മാത്രമാണ് ഇക്കാര്യം പുറത്തുവന്നതെന്നും സുധാകരന്‍ പറഞ്ഞു. 
പയ്യന്നൂരില്‍ കോണ്‍ഗ്രസ് രക്തസാക്ഷിയായ സജിത് ലാല്‍ കുടുംബസഹായ ഫന്‍ഡ് താന്‍ തട്ടിയെടുത്തെന്ന എം വി ജയരാജന്റെ ആരോപണത്തിന് മറുപടിയില്ല. എം വി ജയരാജനും ഇ പി ജയരാജനും ആരെങ്കിലും മറുപടി പറയുമോ.. അവര്‍ക്ക് മറുപടി പറയാന്‍ ഇറങ്ങിയാല്‍ പിന്നെ അതിന് മാത്രമേ നേരം കാണുകയുള്ളൂവെന്നും സുധാകരന്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് വൃക്കരോഗി മരിച്ച സംഭവത്തില്‍ വേണ്ട സമയത്ത് ചികിത്സ കിട്ടിയില്ലെന്നാണ് മനസിലാക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ താന്‍ മനസിലാക്കിയിട്ടില്ല. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം നടത്തണമെന്നും സുധാകരന്‍ പറഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *