India

പകർച്ചപനിയുമായി വരുന്ന കുട്ടികളുടെ സാമ്പിൾ പരിശോധിക്കണം എന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.

തിരുവനന്തപുരം : ഗുരുതര ശ്വാസകോശ രോഗം സ്ഥിരീകരിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും സാമ്പിളുകൾ മൂക്കിലെയും തൊണ്ടയിലെയും സ്രവം വൈറസ്‌ റിസർച്ച്‌ ആൻഡ്‌ ഡയഗ്നോസ്റ്റിക് ലബോറട്ടറികളിൽ അയച്ച്‌ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം. ചൈനയിൽ കുട്ടികളിൽ ശ്വാസകോശ രോഗങ്ങൾ വർധിച്ച സാഹചര്യത്തിലാണ്‌ നിർദേശം. സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും ലഭിച്ച കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്തിലാണ്‌ ഇക്കാര്യമുള്ളത്‌. തണുപ്പുകാലം വരുന്ന സാഹചര്യത്തിൽ കുട്ടികളിൽ പനി അടക്കമുള്ള രോഗങ്ങൾക്ക്‌ സാധ്യത കൂടുതലാണെന്നും ആരോഗ്യസെക്രട്ടറിയുടെ കത്തിലുണ്ട്‌.

പനി, ശ്വാസകോശ രോഗ കേസുകൾ സൂക്ഷ്‌മ പരിശോധനയ്‌ക്ക്‌ വിധേയമാക്കണം.. ജില്ലാ, സംസ്ഥാന തലത്തിൽ സർവൈലൻസ്‌ യൂണിറ്റുകളുടെ നേതൃത്വത്തിൽ വേണം ഇത്‌ നടപ്പാക്കാൻ. ഉത്തരചൈനയിൽ ശ്വാസകോശ സംബന്ധിയായ രോഗം നിരവധിപേരിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്‌ കേന്ദ്രനടപടി.

സംസ്ഥാനങ്ങൾ ആശുപത്രികളിൽ മുൻകരുതൽ നടപടി സ്വീകരിക്കണം. മനുഷ്യവിഭവശേഷി, കിടക്ക, മരുന്ന്‌ – വാക്‌സിൻ, മെഡിക്കൽ ഓക്സിജൻ, ആന്റിബയോട്ടിക്സ്‌, പിപിഇ കിറ്റ്‌, പരിശോധനാ കിറ്റ്‌, ഓക്‌സിജൻ പ്ലാന്റ്‌ പ്രവർത്തനങ്ങൾ എന്നിവയെല്ലാം വിലയിരുത്തണം.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *