New Delhi: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. മൂന്നാം ദിവസം നടന്ന ചോദ്യം ചെയ്യല്‍ 11 മണിക്കൂര്‍ നീണ്ടിരുന്നു.
ബുധനാഴ്ച രാവിലെ 11.35നാണ് രാഹുല്‍ ഇഡിയുടെ ഡല്‍ഹി ആസ്ഥാനത്തെത്തിയത്. ചൊവ്വാഴ്ചയും 11 മണിക്കൂറാണ് രാഹുലിനെ ചോദ്യം ചെയ്തത്. മൂന്നു ദിവസങ്ങളിലായി 25 മണിക്കൂറിലേറെയാണ് രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിനായി വെള്ളിയാഴ്ച വീണ്ടും ഹാജരാകണം.