KeralaNews

നവംബറിൽ  മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ 

തിരുവനന്തപുരം: മന്ത്രിസഭാ പുനസംഘടന ചർച്ചകളിലേക്ക് സിപിഎം. കെ.ബി.ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിസഭയിൽ എത്തുമെന്ന് സൂചന. സ്പീക്കർ സ്ഥാനത്ത് നിന്ന് ഷംസീറിനെ മാറ്റുമെന്നും സൂചനയുണ്ട്. 

എൽഡിഎഫിലെ മുൻധാരണ പ്രകാരം ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം ഒഴിയും. ഗണേഷ് കുമാർ മന്ത്രിസഭയിലെത്തുമെന്നാണ് വിലയിരുത്തൽ. എകെ ശശീന്ദ്രന് ഗതാഗത വകുപ്പ് നൽകി വനം വകുപ്പ് ഗണേഷിനെ ഏൽപ്പിക്കാനാണ് നീക്കമെന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. നവംബറിൽ മന്ത്രിസഭ പുന:സംഘടിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *