തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി ഒബ്‌സര്‍വേറ്ററി ഹില്‍സിലെ ഗംഗാേദവി റിസര്‍വോയറിലും ഒബ്‌സര്‍വേറ്ററി റിസര്‍വോയറിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടുക്കുന്നതിനാല്‍ നഗരത്തിലെ വിവിധയിടങ്ങലില്‍ ജൂണ്‍ 5,6 തീയതികളില്‍ ജലവിതരണം മുടങ്ങും. ഒബ്‌സര്‍വേറ്ററി ഹില്‍സ് പരിസരം, പാളയം, നന്ദാവനം, തൈക്കാട്, വലിയശാല, വഴുതയ്‌ക്കാട്, മേട്ടുക്കട, പി എം ജി, നന്തന്‍കോട്, ലോ കോളജ്, ഗൗരീശപട്ടം, പ്ലാമൂട്, പട്ടം എന്നിവിടങ്ങളില്‍ ജൂണ്‍ അഞ്ചിനാണ് ജലവിതരണം മുടങ്ങുക. ബേക്കറി ജംഗ്ഷന്‍, ഊറ്റു കുഴി, സെക്രട്ടേറിയറ്റ് അനെക്‌സ്, മാഞ്ഞാലിക്കുളം റോഡ്, ആയുര്‍വേദ കോളജ്, പുളിമൂട് എന്നിവിടങ്ങളില്‍ ജൂണ്‍ ആറിനും ശുദ്ധജല വിതരണത്തില്‍ തടസ്സമുണ്ടാകും.