KeralaNews

ദ്യപിച്ചെത്തിയ അച്ഛനെ പേടിച്ച് സഹോദരങ്ങൾക്കൊപ്പം റബർ തോട്ടത്തിലൊളിച്ച നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു

കന്യാകുമാരി: മദ്യപിച്ചെത്തിയ പിതാവിനെ പേടിച്ച് സഹോദരങ്ങൾക്കും അമ്മയ്ക്കും ഒപ്പം റബർ തോട്ടത്തിൽ ഒളിച്ച നാല് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു. സുഷ്വിക മോൾ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. കന്യാകുമാരി ജില്ലയിലെ തിരുവട്ടാർ കുട്ടയ്ക്കാട്ടിലാണ് സംഭവം. മദ്യപിച്ചെത്തുന്ന അച്ഛന്റെ മർദ്ദനത്തെ പേടിച്ച്  അമ്മയും  മക്കളും വീടിന് സമീപത്തെ റബർ തോട്ടത്തിൽ ഒളിക്കുകയായിരുന്നു.

ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ചെത്തുന്ന സുരേന്ദ്രൻ ഭാര്യ സിജി മോളെയും മക്കളായ സുഷ്വിക മോൾ (4), സുജിലിൻ ജോ (9), സുഷിൻ സിജോ (12 ) എന്നിവരെ മർദിക്കുന്നത് പതിവാണ്. കഴിഞ്ഞ ദിവസവും രാത്രിയിൽ മദ്യപിച്ച് എത്തി ബഹളം തുടങ്ങിയതോടെ  അമ്മയും കുട്ടികളും  സമീപത്തെ റബർ തോട്ടത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.കുഞ്ഞിന്റെ കരച്ചിൽ കേട്ട് കുട്ടികളെ അമ്മ സമീപത്തെ വീട്ടിൽ എത്തിക്കുകയായിരുന്നു.  അയൽവീട്ടിലെത്തുമ്പോൾ കുഞ്ഞ് അബോധസ്ഥയിലായിരുന്നു. തുടർന്ന് നാട്ടുകാർ  സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും കുഞ്ഞ് മരിച്ചു. തിരുവട്ടാർ പോലീസ് കുഞ്ഞിന്റെ അച്ഛനെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *