KeralaNews

ദയാബായിക്ക് ഐക്യദാർഢ്യം; കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സന്ദർശിച്ചു

തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിതബാധിതർക്ക് മതിയായ ചികിത്സ ഏർപ്പെടുത്താത്ത സർക്കാർ അനാസ്ഥയ്ക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാരസമരം അനുഷ്ഠിക്കുന്ന ദയാബായിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് കെ സുധാകരൻ സന്ദർശിച്ചു

ഏതൊരു മനുഷ്യസ്നേഹിയുടെയും ഹൃദയം നുറുങ്ങിപ്പോകുന്ന കദനകഥകളാണ് എൻഡോസൾഫാൻ ഇരകൾക്ക് പറയാനുള്ളത്. മുഖ്യമന്ത്രിയും കുടുംബവും ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങി വന്നാൽ ഉടൻതന്നെ സമരക്കാരുമായി സംസാരിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ സമയം കണ്ടെത്തണമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *