KeralaNews

തേയില തോട്ടത്തില്‍ നിലയുറപ്പിച്ച് കാട്ടാനകള്‍.

മൂന്നാർ :തോട്ടം തൊഴിലാളികളെ ഭീതിയിലാഴ്‍ത്തി കാട്ടാനസംഘം. കണ്ണൻ ദേവൻ കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ് ഡിവിഷനിലാണ് രണ്ട് കുട്ടികളടക്കം നാല് കാട്ടാനകള്‍ തേയില തോട്ടത്തിൽ നിലയുറപ്പിച്ചത്. ഒരാഴ്‍ചയായി ആനകൾ പ്രദേശത്ത് തമ്പടിച്ചതിനാല്‍ കൊളുന്ത് നുള്ളാൻ പോകുന്ന തൊഴിലാളികൾ ഭയപ്പാടിലാണ്.
    കുട്ടികൾ ഒപ്പമുള്ളതിനാൽ ആനകൾ കാട്ടിലേക്ക് കയറിപ്പോകാതെ തോട്ടത്തിൽ തന്നെ നിൽക്കുകയാണ്. മണ്ഡലകാലം ആരംഭിച്ചതോടെ കാട്ടാനകൾ കൂട്ടമായി ഹൈറേഞ്ച് മേഖലകളിലേക്ക് പാലായനം ചെയ്യുന്നതായാണ് കണക്കാക്കുന്നത്. കാട്ടാനകളെ നിയന്ത്രിക്കാന്‍ വനംവകുപ്പ് അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *