National

തുടര്‍ച്ചയായ മൂന്നാം തവണയും ജനങ്ങള്‍ എന്‍ഡിഎയില്‍ വിശ്വാസം അര്‍പ്പിച്ചത് ഭാരതത്തിന്റെ ചരിത്രത്തിലെ ചരിത്രനേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

തെരഞ്ഞെടുപ്പ് വിജയത്തിനുശേഷം എക്സി ലായിരുന്നു പ്രാധനമന്ത്രിയുടെ ഈ പ്രതികരണം. ഈ സ്നേഹത്തിന് ജനങ്ങളെ വണങ്ങുന്നു. ജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുന്നതിനായി കഴിഞ്ഞ ദശകത്തില്‍ ചെയ്ത നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്കുന്നു. കഠിനാധ്വാനം ചെയ്ത എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരെയും അഭിവാദ്യം ചെയ്യുന്നു. അവരുടെ പരിശ്രമങ്ങള്‍ക്ക് നന്ദി പറയാന്‍ വാക്കുകളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് വിജയാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബിജെപി ദേശീയ ആസ്ഥാനത്ത് ഉജ്ജ്വലസ്വീകരണം നല്കി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ മാലയണിയിച്ച് സ്വീകരിച്ചു. നൂറുകണക്കിന് പ്രവര്‍ ത്തകര്‍ ജയ് ജയ് മോദി, ജയ് ജയ് ബിജെപി മുദ്രാവാക്യങ്ങളോടും പുഷ്പവൃഷ്ടിയോടെയുമാണ് പ്രധാനമന്ത്രിയെ വരവേറ്റത്. എന്‍ഡിഎ മൂന്നാം തവണയും സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇത് വികസിതഭാരതമെന്ന പ്രതിജ്ഞയുടെ വിജയമാണ്. ഭാരതത്തിന്റെ ഭരണഘടനയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെയും 140 കോടി ഭാരതീയരുടെയും വിജയമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ വീണ്ടും സര്‍ക്കാര്‍ രൂപികരിക്കുമെന്നും വികസന- ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ജെ.പി. നദ്ദ പറ ഞ്ഞു. എന്‍ഡിഎയുടെ വിജയത്തിനായി പ്രവര്‍ത്തിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും നന്ദി പറയുകയാണെന്നും നദ്ദ പറഞ്ഞു.

What's your reaction?

Related Posts

1 of 981

Leave A Reply

Your email address will not be published. Required fields are marked *