KeralaNews

തീ നിയന്ത്രണവിധേയമായ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കലും ലക്ഷ്യത്തിലേക്ക്‌.

കൊച്ചി:തീ നിയന്ത്രണവിധേയമായ ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ പുക അണയ്ക്കലും ലക്ഷ്യത്തിലേക്ക്‌. ചതുപ്പ്‌ പ്രദേശത്തെ  പുകയാണ്‌ അവശേഷിക്കുന്നത്‌. തിങ്കളോടെ ഇവയും ശമിപ്പിക്കാനാകുമെന്നാണ്‌ കരുതുന്നത്‌. വായുനിലവാരം മെച്ചപ്പെട്ടതായി മലിനീകരണ നിയന്ത്രണബോർഡ്  അറിയിച്ചു. അതേസമയം പുകയിൽ കുരുങ്ങിയ ജനങ്ങൾക്ക്‌ ആരോഗ്യസഹായമെത്തിക്കാനുള്ള നടപടികളും തുടങ്ങി.  തിങ്കൾ മുതല്‍ മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവർത്തനം തുടങ്ങും. 

ആകെ ഏഴ്‌ സെക്‌ടറുകളായി തിരിച്ചതിൽ ആറിടത്തും  പുക  പൂർണമായി ശമിച്ചെന്ന്‌ ഉറപ്പാക്കി. ഈ ഭാഗത്ത്‌ തീയോ പുകയോ ഉയർന്നാൽ വേഗം കണ്ടെത്താൻ നിരീക്ഷണസംവിധാനവും സജ്ജമാക്കി.  ദുരന്ത നിവാരണദൗത്യം അന്തിമഘട്ടത്തിലേക്ക് കടന്നതോടെ  പുകയുടെ അളവ്‌ ഗണ്യമായി കുറഞ്ഞു. ഞായർ രാവിലെ പരിസരപ്രദേശങ്ങളിൽ കുറഞ്ഞ അളവിലായിരുന്നു പുക. വേഗം തെളിയുകയുംചെയ്‌തു. കഴിഞ്ഞദിവസങ്ങളെ അപേക്ഷിച്ച്‌ കൺട്രോൾ റൂമിലേക്ക്‌ പരാതികളും എത്തിയില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *