പ്രധാനമന്ത്രി മോദി അഞ്ച് ദിവസത്തെ ദക്ഷിണേന്ത്യൻ പര്യടനത്തിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരില്‍ മെഗാ റോഡ്‌ഷോ നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്‍റെ (SPG) സുരക്ഷാ വിലയിരുത്തലിന് ശേഷം സുരക്ഷാ കാരണങ്ങളാൽ മുന്‍പ് പ്ലാന്‍ ചെയ്തിരുന്നതില്‍ നിന്നും വ്യത്യസ്തമായി മോദിയുടെ റോഡ്‌ഷോ 4 കിലോമീറ്ററിൽ നിന്ന് 2.5 കിലോമീറ്ററായി ചുരുക്കി.
റിപ്പോർട്ടുകൾ പ്രകാരം, കോയമ്പത്തൂരിൽ നിന്നും സമീപ ജില്ലകളിൽ നിന്നുമായി ഏകദേശം 5,000 പോലീസ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതാ വഹിക്കുന്ന SPG ഗ്രൂപ്പിലെ 100 ഉദ്യോഗസ്ഥരും ശനിയാഴ്ചതന്നെ സംസ്ഥാനത്ത് എത്തിച്ചേര്‍ന്നിട്ടുണ്ട്
ദക്ഷിണേന്ത്യയെ പരിഗണിക്കുമ്പോള്‍ കോയമ്പത്തൂരിൽ ബിജെപി ഏറെ ശക്തമാണ്. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ NDA യ്ക്ക് 400 സീറ്റ് എന്ന ലക്ഷ്യം കൈവരിക്കുന്നതിന്‍റെ ഭാഗമായി ഇത് അഞ്ചാം തവണയാണ് പ്രധാനമന്ത്രി തമിഴ്‌നാട് സന്ദര്‍ശിക്കുന്നത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അണ്ണാമലൈയുടെ നേതൃത്വത്തില്‍ പാര്‍ട്ടി സംസ്ഥാനത്ത് കൂടുതല്‍ ശക്തമാവുന്ന ഒരു സാഹചര്യമാണ് ഇപ്പോള്‍ ഉള്ളത്. അണ്ണാമലൈ നടത്തുന്ന പരിശ്രമങ്ങള്‍ക്ക് കൂടുതല്‍ വീര്യം പകരുക എന്നതാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കള്‍ ലക്ഷ്യമിടുന്നത്.