KeralaNews

തങ്കവനം: വനമിത്ര അവാർ‍ഡ് ഫൈസലിന്

സംസ്ഥാന വനം വകുപ്പിന്റെ മികച്ച വനവൽക്കരണ പ്രവർത്തനത്തിനായുള്ള വനമിത്ര അവാർ‍ഡ് കരുനാ​ഗപള്ളി സ്വദേശി ഫൈസലിന് ലഭിക്കുകയുണ്ടായി. തന്റെ മരണപ്പെട്ട മാതാവ് ആബിദ തങ്കത്തിന്റെ ഓർമക്കായി രണ്ടരഏക്കർ സ്ഥലത്ത് തങ്കവനം എന്നപേരിൽ 1400 ഓളം വംശനാശഭീഷണി നേരിടുന്ന മരങ്ങൾ, വിവിധ മുളകൾ, ഔഷധ സസ്യങ്ങൾ , വ്യത്യസ്തങ്ങളായ ഫലവൃക്ഷങ്ങൾ തുടങ്ങിയ ഇനങ്ങളിൽ പെട്ട മരങ്ങൾ നട്ടുപിടിപ്പിച്ചു. ഇതാണ് അവാർഡിന് അർഹനാകാൻ കാരണം. 15സെന്റിൽ മഴവെള്ള സംഭരണിയും തയ്യാറാക്കിയിട്ടുണ്ട്. തങ്കവനം സന്ദർശിക്കാൻ ദൂരസ്ഥലങ്ങളിൽനിന്നുപോലും ആളുകൾ സന്ദർശനത്തിന് വരാറുണ്ട്.
ഫൈസൽ തദ്ദേശസ്വയം ഭരണവകുപ്പിൽ കൊല്ലം അസി.ഡയറക്ടറായി ജോലി ചെയ്തുവരുന്നു. തിരുവനന്തപുരം നിയമകലാലയത്തിൽ നിയമബിരുദം നേടിയിട്ടുണ്ട്. 3 വർഷം അഭിഭാഷകനായും പ്രവർത്തിച്ചു. പി.എസ്.സി. മുൻ ജോയിന്റ് സെക്രട്ടറി അബ്ദുൽ റഹിമാൻ കുഞ്ഞാണ് പിതാവ്. ഭാര്യ- ഹസീന. മീന, മാരിയ, മിന്നാ എന്നിവർ മക്കളാണ്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *