NationalNews

ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം മോശം അവസ്ഥയിൽ തുടരുന്നു.

ന്യൂഡൽഹി: ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം ഞായറാഴ്ചയും മോശം അവസ്ഥയിൽ തുടരുന്നു. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ, ശക്തമായ കാറ്റിനെത്തുടർന്ന് 24 മണിക്കൂർ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) 220 ആയി. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം മലിനീകരണ തോത് വർദ്ധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. നിരോധനം ഉണ്ടായിരുന്നിട്ടും ആളുകൾ വൈകുന്നേരം പടക്കം പൊട്ടിച്ചിരുന്നു. ഡൽഹിയിലെ ആനന്ദ് വിഹാർ മേഖലയിൽ വായുവിന്റെ ഗുണനിലവാരം 266 ഉം ആർകെ പുരത്ത് 241 ഉം ആയിരുന്നു. പഞ്ചാബി ബാഗിലെ എക്യുഐ, ഐടിഒ എന്നിവ യഥാക്രമം 233, 227 എന്നിങ്ങനെ മോശം വിഭാ​ഗത്തിലാണ് തുടരുന്നത്. അന്തരീക്ഷ മലിനീകരണത്തിൽ നിന്നുള്ള ആശ്വാസം താൽക്കാലികമാകാമെന്നാണ് അടുത്ത ആറ് ദിവസത്തേക്കുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) പ്രവചനം വ്യക്തമാക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *