NationalNews

ഡല്‍ഹിയില്‍ ഒമിക്രോണ്‍ BA.5 വകഭേദം സ്ഥിരീകരിച്ചു

Delhi: ഒമിക്രോണ്‍ BA.5 വകഭേദം ഡല്‍ഹിയില്‍ സ്ഥിരീകരിച്ചു.  രാജ്യം കോവിഡ് നാലാം തരംഗത്തിന്‍റെ ഭീതിയിലേയ്ക്ക് നീങ്ങുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത്   BA.5 വേരിയന്‍റ്  സ്ഥിരീകരിച്ചത് ആശങ്ക  വര്‍ദ്ധിപ്പിയ്ക്കുകയാണ്.   

ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (Aഎന്നും IIMS), ലോക് നായക് ഹോസ്പിറ്റൽ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസ് (ഐഎൽബിഎസ്) എന്നിവിടങ്ങളിലാണ് കേസുകൾ സ്ഥിരീകരിച്ചത്. രണ്ടോ അതിലധികമോ കേസുകളാണ് ഇവിടെ  ഇതുവരെ സ്ഥിരീകരിച്ചിരിയ്ക്കുന്നത് എന്നാണ്  റിപ്പോര്‍ട്ട്. 

BA.5 വേരിയന്‍റ്  സ്ഥിരീകരിച്ചുവെങ്കിലും  ക്ലസ്റ്ററുകൾ  റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍  അനാവശ്യ ഭീതിയുടെ ആവശ്യമില്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.  കൂടാതെ,  BA.5 വകഭേദം ഭയാനകമായ രീതിയിൽ പടരുന്നില്ല എന്നും  റിപ്പോര്‍ട്ടില്‍ പറയുന്നു.  

അതേസമയം, രാജ്യത്ത് കൊറോണ കേസുകളുടെ വര്‍ദ്ധനയില്‍ കാര്യമായ കുറവ് കാണുന്നില്ല. കഴിഞ്ഞ 24 മണിക്കൂറില്‍  11,793 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.  27 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് .  ഇതോടെ രാജ്യത്ത് ആകെയുള്ള  സജീവ കോവിഡ് കേസുകൾ 96,700 ആയി ഉയർന്നു. അതേസമയം, ജൂണ്‍ 27 നെ അപേക്ഷിച്ച്  കോവിഡ്  കേസുകളില്‍ കാര്യമായ കുറവാണ്  ഉണ്ടായിരിയ്ക്കുന്നത്.  ജൂണ്‍ 27 ന്  17,000 ലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.  മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തെലങ്കാന, തമിഴ്‌നാട്‌ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതലായും കോവിഡ്  കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.  

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *