ട്രെയിൻ യാത്രക്കിടെ ഭക്ഷ്യ വിഷബാധ. കുട്ടികൾ ഉൾപ്പെടെ ഇരുപതോളം പേരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് കുട്ടികളും രണ്ട് മുതിർന്നവരും ഗുരുതരാവസ്ഥയിലാണ്.
മറ്റുള്ളവർക്ക് പ്രാഥമിക ചികിത്സ നൽകി. മൂകാംബികയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്തിരുന്ന സംഘത്തിലുള്ളവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.