Uncategorized

ടി കെ ഹംസ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുന്നു

കോഴിക്കോട്‌: വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഒഴിയുകയാണെന്ന്‌ ടി കെ ഹംസ അറിയിച്ചു. ഇന്ന്‌ വൈകിട്ട്‌ രാജി നൽകും. ആരോഗ്യകാരണങ്ങളാലാണ് രാജിയെന്നും അദ്ദേഹം പറഞ്ഞു. സംഘടനാരംഗത്തും സര്‍ക്കാരിലും വിവിധ പദവികള്‍ വഹിക്കുന്നതിനു പാര്‍ട്ടി നേതാക്കള്‍ക്കു 75 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നു. ഈ പദവിയില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ എനിക്ക് 87 വയസ്സാകും. പാര്‍ട്ടി സെക്രട്ടേറിയറ്റുമായി ആലോചിച്ചാണു തീരുമാനമെടുത്തത്. വാര്‍ധക്യസഹജമായ നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ട്.”- ഹംസ പറഞ്ഞു
മന്ത്രി വി അബ്ദുറഹിമാനുമായി അഭിപ്രായ ഭിന്നതയില്ലെന്നും ടി കെ ഹംസ മാധ്യമങ്ങളോട് പ്രതികരിച്ചു. കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെയാണ്‌ രാജി.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *