ജീവിതാസ്വാദനത്തിന് തടസമായി പുതുതലമുറ വിവാഹ ബന്ധത്തെ കാണുന്നു, ജീവിത പങ്കാളി അനാവശ്യമാണ് എന്ന ചിന്ത പുതുതലമുറയില്‍ വര്‍ദ്ധിക്കുന്നതായി കേരള ഹൈക്കോടതി.
പുതുതലമുറയിൽ ലിവിംഗ് ടുഗതർ പ്രവണത വര്‍ദ്ധിക്കുന്നു, ജീവിതാസ്വാദനത്തിന് തടസമായി ഇക്കൂട്ടര്‍ വിവാഹ ബന്ധത്തെ കാണുന്നു, ആലപ്പുഴ സ്വദേശിയായ യുവാവ് സമർപ്പിച്ച വിവാഹമോചന ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇത്തരമൊരു പരാമർശം നടത്തിയത്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് പരാമർശങ്ങൾ.