National

ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നു

ജമ്മുകാശ്മീർ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ നിഹാമ മേഖലയില്‍ സുരക്ഷാസേനയും ഭീകരരുമായി ഏറ്റുമുട്ടല്‍ നടക്കുന്നു. പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന  രഹസ്യ വിവരത്തെ തുടര്‍ന്നാണ് സൈന്യം എത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് ഭീകരരെ കണ്ടെത്തിയത്. പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ഭീകരരുമായി ഏറ്റുമുട്ടലുകൾ തുടർന്നു കൊണ്ടിരിക്കുകയാണെന്നും പ്രദേശത്ത് കനത്ത വെടിവയ്പ്പ് ഉണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം, ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞമാസം പുല്‍വാമയിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടിരുന്നു. 

What's your reaction?

Related Posts

1 of 981

Leave A Reply

Your email address will not be published. Required fields are marked *