World

ജപ്പാനിൽ റൺവേയിൽ പറന്നിറങ്ങിയ വിമാനത്തിന് തീപിടിച്ചു.

ടോക്കിയോ: ജപ്പാനിലെ ഹാനഡ വിമാനത്താവളത്തിലെ റൺവേയിൽ വിമാനത്തിന് തീപ്പിടിച്ചു. .ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 എന്ന   വിമാനമാണ് അപകടത്തിൽപ്പെട്ടത്.   തീ പിടിച്ച വിമാനത്തിന്റെ വിഡിയോ പുറത്തുവന്നു. 

തീ പിടിച്ച വിമാനം മുന്നോട്ടുനീങ്ങുന്നതും അഗ്നിശമനസേന തീ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.  വിമാനത്തിന്റെ വിൻഡോകളിലും താഴെയും തീ പടരുന്നത് വീഡിയോയിൽ കാണാം .  ലാന്‍റിംഗിനിടെ ജപ്പാന്‍ എയര്‍ലൈന്‍സിന്റെ ജെഎഎൽ 516 വിമാനം കോസ്റ്റ് ഗാര്‍ഡിന്റെ  വിമാനവുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  വിമാനത്തില്‍ മുന്നൂറിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇവർ സുരക്ഷിതരാണെന്ന് ജാപ്പനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *