ന്യൂഡൽഹി; ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഗോത്രവിഭാഗത്തിൽനിന്നുള്ള നേതാവും മുൻ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായ്യെ ബിജെപി പ്രഖ്യാപിച്ചു. സത്യപ്രതിജ്ഞ തീയതി ഉടൻ പ്രഖ്യാപിക്കും. റായ്പൂരിൽ 54 എംഎൽഎമാരും പങ്കെടുത്ത നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനം . മുഖ്യമന്ത്രിസ്ഥാനം ആഗഹിച്ചിരുന്ന മുൻമുഖ്യമന്ത്രി രമൺസിങ് സ്പീക്കറാകുമെന്നും രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നുമാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ അരുൺ സാവോ, വിജയ് ശർമ എന്നിവരാണ് പരിഗണിക്കപ്പെടുന്നത്.
2020–-22ൽ ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന വിഷ്ണു സായ് ആദ്യ മോദി മന്ത്രിസഭയിൽ ഉരുക്കുമന്ത്രിയായിരുന്നു. നിലവിൽ ഗോത്രമണ്ഡലമായ കുങ്കുരി എംഎൽഎ. നാലുതവണ തുടർച്ചയായി റായ്ഗഡ് എംപി. ആദിവാസി വിഭാഗത്തിൽനിന്നുള്ള രണ്ടാമത്തെ മുഖ്യമന്ത്രിയാണ്.