NationalNews

ചോദ്യം ചെയ്യലിനായി രാഹുൽഗാന്ധി ഇ ഡി ആസ്‌ഥാനത്ത്‌; എഐസിസി പരിസരത്ത്‌ നിരോധനാജ്ഞ

ന്യൂഡൽഹി >  നാഷണൽ ഹെറാൾഡ്‌ ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ചോദ്യം ചെയ്യലിനായി കോൺഗ്രസ്‌ നേതാവ്‌ രാഹുൽ ഗാന്ധി എൻഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റിന്‌ മുമ്പാകെ ഹാജരായി. രാവിലെ 11ഓടെ എഐസിസി ഓഫീസിൽനിന്ന്‌ പ്രിയങ്കക്കൊപ്പമാണ്‌  രാഹുൽ ഇഡി ഓഫീലേക്ക്‌ പുറപ്പെട്ടത്‌. കെ സി വേണുഗോപാൽ, പി ചിദംബരം എന്നിവരും ഇവർക്കൊപ്പമുണ്ട്‌.

അതേ സമയം ഇ ഡി നടത്തുന്നത്‌   രാഷ്‌ട്രീയവേട്ടയാടലാണെന്ന്‌ ആരോപിച്ച്‌ കോൺഗ്രസ്‌ നേതാക്കൾ നടത്തുന്ന പ്രകടനം തടയുന്നതിനായി ഇഡി ഓഫീസിന്റെ രണ്ട് കിലോമീറ്റർ ചുറ്റള്ളവ് മുഴുവനായി പൊലീസ് കെട്ടിയടച്ചു.  എഐസിസി ഓഫീസ് പരിസരത്ത് പൊലീസ്‌  കനത്ത സുരക്ഷാ സന്നാഹമൊരുക്കി. കോണ്‍ഗ്രസിന്റെ ഇ.ഡി ഓഫിസ് മാര്‍ച്ച് കണക്കിലെടുത്ത് അക്ബര്‍ റോഡിലും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചു. എഐസിസി ആസ്ഥാനം പൊലീസ് വലയത്തിലാണ്. അക്ബര്‍ റോഡിലേക്കുളള എല്ലാ പ്രവേശനകവാടവും പൊലീസ് അടച്ചു. പ്രകടനം പ്രകോപനപരമായതോടെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളേയും എംപിമാരേയും അറസ്‌റ്റ്‌ ചെയ്‌തു. രാഹുൽഗാന്ധിയുടെ അഭിഭാഷകനെയടക്കം തടഞ്ഞു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *