Kerala

ചെമ്മീൻ കഴിച്ചതിന് പിന്നാലെ 20കാരിയുടെ മരണം; മെഡിക്കൽ റിപ്പോർട്ട് പുറത്ത്

തൊടുപുഴ: ചെമ്മീൻ കറി കഴിച്ചതിന് പിന്നാലെ അലർജി മൂർച്ഛിച്ച് ചികിത്സയിലിരിക്കെ മരിച്ച യുവതിയുടെ മരണ കാരണം ​ ഹൃദയാഘാതം എന്ന് മെഡിക്കൽ റിപ്പോർട്ട്. ഏപ്രിൽ ആറിന് ആണ് ചെമ്മീൻ കറി കഴിച്ച് നിഖിതയ്ക്ക് അലർജി ഉണ്ടായത്. പാലക്കാട് അമ്പലപ്പാറ മേലൂർ നെല്ലിക്കുന്നത് വീട്ടിൽ ​ഗോപാലകൃഷ്ണൻ – നിഷ ദമ്പതികളുടെ മകൾ നിഖിത ( 20) ആണ് ഞായറാഴ്ച രാത്രി മരിച്ചത്. ശരീരമാകെ ചൊറിഞ്ഞ് തടിച്ച നിഖിതയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നേറ്റ് ശ്വാസതടസ്സം ഉണ്ടായതിനാൽ തീവ്ര പരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രി 11 മണിയോടെ നിഖിത മരിച്ചു. തൊടുപുഴയിലെ സ്വകാര്യ കണ്ണടക്കടയിൽ ഓപ്റ്റോമെസ്ട്രിസ്റ്റായിരുന്നു നിഖിത.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *