കൊല്ലം: ചാത്തന്നൂരിൽ ദേശീയപാതയിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചത് സ്ത്രീയാണോയെന്ന് സംശയമുണ്ട്. ചാത്തന്നൂർ കാരംകോട് കുരിശുൻമൂട്ടിൽ സ്വകാര്യ ആശുപത്രിക്ക് സമീപം നിർമാണത്തിലിരിക്കുന്ന ദേശീയപാതയിലായിരുന്നു അപകടം നടന്നത്. ഇന്നലെ വൈകുന്നേരം 6:45 ഓടെയാണ് സംഭവം നടന്നത്. മരിച്ച ആളേക്കുറിച്ച് കൂടുതൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. വാഹനം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥതയിൽ ഉള്ളതാണെന്നാണ് വിവരം. ചാത്തന്നൂർ ഭാഗത്തു നിന്ന് വരികയായിരുന്ന കാർ ആശുപത്രിക്ക് സമീപം നിർത്തിയതിന് പിന്നാലെ വാഹനത്തിൽ നിന്നും തീ ഉയരുകയായിരുന്നു എന്നാണ് റിപ്പോർട്ട്. സംഭവം കണ്ട സമീപത്തെ വർക് ഷോപ്പിലുണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും തീ ആളിപ്പടർന്നതിനാൽ വാതിൽ തുറക്കാൻ കഴിഞ്ഞില്ല.