NationalNews

ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് അന്തരിച്ചു

ചലച്ചിത്ര നടനും ഡിഎംഡികെ സ്ഥാപക പ്രസിഡന്റുമായ വിജയകാന്ത് ഇന്ന് രാവിലെ ചെന്നൈയിൽ അന്തരിച്ചു. അസുഖബാധിതനായിരുന്ന വിജയകാന്ത് കഴിഞ്ഞ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. 71 വയസായിരുന്നു.  ആരോഗ്യനില മോശമായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.  പരിശോധനയിൽ കോവിഡ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിൻറെ ആരോഗ്യസ്ഥിതി മോശമാകുകയും തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു.   കുറച്ചുവർഷമായി പാർട്ടിപ്രവർത്തനത്തിൽ അത്ര സജീവമല്ലായിരുന്ന വിജയകാന്ത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *