തിരുവനന്തപുരം:ചലച്ചിത്രനിർമ്മാതാവ് ഗാന്ധിമതി ബാലൻ (66) അന്തരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എക്കാലത്തും ഓർമ്മിക്കപ്പെടുന്ന ക്ലാസിക് സിനിമകളുടെ നിർമ്മാതാവായിരുന്നു. കെ ജി ജോർജ്ജ്, പത്മരാജൻ തുടങ്ങിയ പ്രശസ്തസംവിധായകരുടെ മികച്ച സിനിമകൾ ഒരുക്കിയ ഗാന്ധിമതി ബാലൻ ഏറെക്കാലമായി സിനിമാനിർമ്മാണ രംഗത്ത് സജീവമായിരുന്നില്ല. കച്ചവടലക്ഷ്യം മുൻനിർത്തി മാത്രം സിനിമകളെടുക്കുന്ന നിർമ്മാതാക്കളിൽ നിന്നു വ്യത്യസ്തനായിരുന്നു അദ്ദേഹം. 2015 നാഷനൽ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. തിരുവനന്തപുരത്തെ ധന്യ, രമ്യ തിയേറ്റർ ഉടമ ആണ്.
പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. തിരുവനന്തപുരം 40 വർഷത്തിലേറെയായി തിരുവനന്തപുരത്താണ് താമസം. ഭാര്യ – അനിത ബാലൻ. മക്കൾ: സൗമ്യ ബാലൻ (ഫൗണ്ടർ ഡയറക്ടർ -ആലിബൈ സൈബർ ഫോറെൻസിക്സ്), അനന്ത പത്മനാഭൻ(മാനേജിങ് പാർട്ണർ – മെഡ്റൈഡ്, ഡയറക്ടർ-ലോക മെഡി സിറ്റി). മരുമക്കൾ: കെ.എം.ശ്യാം (ഡയറക്ടർ – ആലിബൈ സൈബർ ഫോറെൻസിക്സ്, ഡയറക്ടർ- ഗാന്ധിമതി ട്രേഡിങ് & എക്സ്പോർട്സ്), അൽക്ക നാരായൺ (ഗ്രാഫിക് ഡിസൈനർ).തിരുവനന്തപുരം വഴുതക്കാട് ആർടെക്ക് മീനാക്ഷിയിലാണ് താമസം