തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും മികച്ച കളക്ഷനുമായി കെഎസ്ആർടിസി. ഏപ്രിൽ പതിനഞ്ചാം തീയതിയാണ് 8.5 7 കോടി രൂപ കളക്ഷൻ കെഎസ്ആർടിസി നേടിയിരിക്കുന്നത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശപ്രകാരംഡെഡ് കിലോമീറ്റർ ഒഴിവാക്കി റൂട്ടുകൾ പുനക്രമീകരിച്ചിരുന്നു. കഴിഞ്ഞവർഷം ഏപ്രിലിലെ കളക്ഷനെയാണ് ഇത്തവണ മറികടന്നിരിക്കുന്നത്. 2023 ഏപ്രിൽ 8.30 കോടി രൂപയാണ് നേടിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കെഎസ്ആർടിസി ഔദ്യോഗിക ഫേസ്ബുക്ക് പേജിലും പങ്കുവെച്ചിട്ടുണ്ട്