India

ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിം​ഗിനായി പ്രാർത്ഥനയോടെ രാജ്യം.

ന്യൂഡൽഹി: ചന്ദ്രയാൻ 3യുടെ സോഫ്റ്റ് ലാൻഡിം​ഗിനായി പ്രാർത്ഥനയോടെ രാജ്യം. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ചന്ദ്രയാൻ 3 ഇറങ്ങുക. ഇന്ത്യൻ സമയം വൈകുന്നേരം 5.45 മുതൽ 6.04 വരെയുള്ള 19 മിനിട്ടുകളിൽ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിപ്പ് ഉയരും.  ചന്ദ്രയാൻ -3 സെക്കൻഡിൽ 1.68 കിലോ മീറ്റർ വേഗതയിൽ 30 കിലോ മീറ്റർ ഉയരത്തിൽ നിന്ന് താഴേക്ക് ഇറങ്ങാൻ തുടങ്ങും. അത് ചന്ദ്രന്റെ ഉപരിതലത്തിൽ എത്തുമ്പോഴേക്കും ടച്ച്ഡൗൺ വേഗത ഏതാണ്ട് 0 ആയി കുറയുമെന്ന് അഹമ്മദാബാദിലെ സ്‌പേസ് ആപ്ലിക്കേഷൻസ് സെന്റർ (എസ്‌എസി/ഐഎസ്ആർഒ) ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു. 

സോഫ്റ്റ് ലാൻഡിം​ഗ് വിജയകരമായാൽ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ മിഷൻ എന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമാകും. മാത്രമല്ല, ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ ലാൻഡിം​ഗ് നടത്തുന്ന നാലാമത്തെ രാജ്യമായും ഇന്ത്യ മാറും. അമേരിക്ക, ചൈന, റഷ്യ (സോവിയറ്റ് യൂണിയൻ) എന്നീ രാജ്യങ്ങൾ മാത്രമാണ് ഇതിന് മുമ്പ് ദൗത്യം വിജയകരമായി പൂർത്തിയാക്കിയിട്ടുള്ളത്. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *