KeralaNews

ഗീതം സംഗീതം’ ദേശീയ പുരസ്ക്കാരം പി ജയചന്ദ്രന്.

തൃശൂർ:കലാകാര സംഘടനയായ  ‘ഗീതം  സംഗീത’ത്തിന്റെ പ്രഥമ ദേശീയ പുരസ്‌കാരം ഭാവഗായകൻ പി ജയചന്ദ്രന് സമ്മാനിക്കുമെന്ന്‌   ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  ഒരു ലക്ഷം രൂപയും ശിൽപവും അടങ്ങുന്നതാണ് ഗീതം സംഗീതം ദേശീയ അവാർഡ്. സംഗീതരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ്‌ അവാർഡ്‌. 

‘ഗീതം സംഗീതം’ ഏഴാം വർഷ ആഘോഷങ്ങൾക്കും ഇതോടെ  തുടക്കമാവും.  കവി ആലങ്കോട് ലീലാകൃഷ്ണൻ, സംഗീതഗ്രന്ഥകാരനായ രവി മേനോൻ, നടനും ഗീതം സംഗീതം രക്ഷാധികാരിയുമായ ജയരാജ് വാരിയർ എന്നിവർ അംഗങ്ങളായുള്ള ജൂറിയാണ്   ജയചന്ദ്രനെ  അവാർഡിന് തിരഞ്ഞെടുത്തത്.

2023 ജനുവരി 15   വൈകീട്ട്  അഞ്ചിന്‌  പുഴയ്‌ക്കൽ  വെഡിങ്ങ് വില്ലേജ് ഹാളിൽ അവാർഡ്‌ സമ്മാനിക്കും.  ഡോ. കലാമണ്ഡലം ഗോപി  അവാർഡ്‌ സമ്മാനിക്കും.   അവാർഡ് ദാനചടങ്ങ്  റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും.  പിന്നണി ഗായകർ നയിക്കുന്ന ജയചന്ദ്രഗീതങ്ങളുടെ സംഗീതസന്ധ്യ ‘‘ഉപാസന” അരങ്ങേറും.  വാർത്താ സമ്മേളനത്തിൽ മുഖ്യരക്ഷാധികാരി  ജയരാജ് വാരിയർ,  പ്രസിഡന്റ്‌  മുഹമ്മദ് റഷീദ്, സെക്രട്ടറി സുകുമാരൻ ചിത്രസൗധം,  ട്രഷറർ  മധു ആമ്പല്ലൂർ,  ജി ബിനീഷ് എന്നിവർ പങ്കെടുത്തു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *