Uncategorized

ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് അപകടം

പട്‌ന: ഗം​ഗാ നദിയിൽ ബോട്ട് മറിഞ്ഞ് അപകടം. ആറുപേരെ കാണാതായി. ബിഹാറിലെ ബർഹ് പ്രദേശത്ത് ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. 17 ഭക്തർ സഞ്ചരിച്ച ബോട്ടാണ് ഗംഗാനദിയിൽ മറിഞ്ഞത്. ഉമാനാഥ് ഘട്ടിൽ നിന്ന് ദിയാറയിലേക്ക് പോകുകയായിരുന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ആറ് പേരെ കാണാതായതായും 11 പേർ സുരക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. എസ്.ഡി.ആർ.എഫ്. സംഘം തിരച്ചിൽ തുടരുകയാണെന്ന് ബർഹ് എസ്ഡിഎം ശുഭം കുമാർ വ്യക്തമാക്കി.

What's your reaction?

Related Posts

1 of 979

Leave A Reply

Your email address will not be published. Required fields are marked *