KeralaNews

ക്ഷേത്രങ്ങൾക്ക് മലബാർ ദേവസ്വം 5 കോടി അനുവദിച്ചു.

പാലക്കാട്: മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള വരുമാനം കുറഞ്ഞ ക്ഷേത്രങ്ങൾക്ക് അടിയന്തര ധനസഹായമായി അഞ്ചു കോടി രൂപ അനുവദിച്ചു. ബുധനാഴ്ച ചേർന്ന മലബാർ ദേവസ്വം ബോർഡ് യോഗമാണ് ക്ഷേത്രജീവനക്കാരുടെ ശമ്പളക്കുടിശ്ശിക പരിഹരിക്കാൻ തനത് ഫണ്ടിൽനിന്ന്‌ തുക അനുവദിച്ചത്. യോഗത്തിൽ ബോർഡ് പ്രസിഡന്റ്‌ എം ആർ മുരളി അധ്യക്ഷനായി.കമീഷണർ പി നന്ദകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ എം ഗോവിന്ദൻകുട്ടി, പി കെ മധുസൂദനൻ,  ഭരണസമിതി അംഗങ്ങളായ കെ മോഹനൻ, കെ ലോഹ്യ, രാധ മാമ്പറ്റ, കെ രാമചന്ദ്രൻ, കെ ജനാർദനൻ, ഓട്ടൂർ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *