കോഴിക്കോട്: കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ വിദ്വേഷ പ്രസംഗത്തിന് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. എം കെ രാഘവന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്ന പരാതിയെ തുടർന്നാണ് പൊലീസ് നടപടി. തിരുവനന്തപുരം സ്വദേശി അരുൺജിത് ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ബിജെപി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം ക്രിസ്ത്യൻ പള്ളികൾ ഉണ്ടാകില്ലെന്ന് ആയിരുന്നു പ്രസംഗം.