Kerala

കോഴിക്കോട് താമരശ്ശേരി കുടുക്കിലുമ്മാരത്ത് കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് പരിക്കേറ്റു. 

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരി കുടുക്കിലുമ്മാരത്ത് കാറുകൾ കൂട്ടിയിടിച്ച് കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് പരിക്കേറ്റു. മുക്കം സംസ്ഥാന പാതയിൽ കുടുക്കിലുമ്മാരം അങ്ങാടിയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. ഒരാളുടെ നില ​ഗുരുതരമാണ്. നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറും നരിക്കുനി സ്വദേശി സഞ്ചരിച്ച കാറുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *