Kotayam

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഉടമ അതീവ ഗുരുതരാവസ്ഥയിൽ, കാർ പൂർണമായും കത്തിനശിച്ചു

വാകത്താനം പാണ്ടഞ്ചിറയിൽ കാറിന് തീപിടിച്ച് കാർ ഉടമയ്ക്ക് പരിക്ക്. പാണ്ടഞ്ചിറ ഓട്ടുകാട്ടു സാബു (57)വിനാണ് ഗുരുതരമായി പരിക്കേറ്റത്. കാർ പൂർണമായും കത്തിനശിച്ചു. ഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന് 20 മീറ്റർ അകലെയാണ് അപകടം സംഭവിച്ചത്. ചങ്ങനാശേരിയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചാണ് സാബുവിന് കാറിന് പുറത്തെടുത്തത്. കാറിൽ സാബു മാത്രമാണുണ്ടായിരുന്നത്. ഇയാളുടെ നില അതീവ ​ഗുരുതരമാണെന്നാണ് വിവരം.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *