KeralaNews

കൊച്ചിക്ക്‌ ഉത്സവമായി ദേശാഭിമാനി എൺപതാം വാർഷികം.

കൊച്ചി:അന്ധവിശ്വാസത്തിന്റെ പിൻവിളികളെ അതിജീവിച്ച്‌ നവകേരളത്തിന്റെ പ്രയാണത്തിന്‌ ഊർജംപകരുമെന്നു പ്രഖ്യാപിച്ച സാംസ്‌കാരികസദസ്സ്‌; മാറുന്ന കൊച്ചി ഹരിതനഗരമാക്കാനുള്ള ദിശാസൂചകമായ സെമിനാർ. -മനുഷ്യനായി ജീവിക്കാനുള്ള അവകാശത്തിനും നാടിന്റെ വികസനത്തിനും പോരാടിയ എട്ടുപതിറ്റാണ്ടിന്റെ  ഉൾത്തുടിപ്പുമായി ദേശാഭിമാനിയുടെ 80–-ാം വാർഷികാഘോഷം എറണാകുളം ജില്ലയിലും ജനകീയ ഉത്സവമായി.

വെള്ളിയാഴ്‌ച സായന്തനത്തിൽ ദർബാർ ഹാൾ മൈതാനത്ത്‌ ആയിരങ്ങളെ സാക്ഷിനിർത്തി  മന്ത്രി പി രാജീവ്‌ വാർഷികാഘോഷങ്ങൾ ഉദ്‌ഘാടനം ചെയ്‌തു. ‘ആധുനികകേരളവും അന്ധവിശ്വാസത്തിന്റെ പിൻവിളികളും’ വിഷയത്തിലുള്ള സാംസ്‌കാരികസദസ്സിൽ ഡോ. സുനിൽ പി ഇളയിടം മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രതാരം സിജു വിൽസൺ മുഖ്യാതിഥിയായി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്‌ അധ്യക്ഷനായി.   പ്രൊഫ. എം കെ സാനു, ബാലചന്ദ്രൻ ചുള്ളിക്കാട്‌, കൊച്ചി മേയർ എം അനിൽകുമാർ, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ്‌ ശർമ, എസ്‌ സതീഷ്‌, ദേശാഭിമാനി റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ, കെ വി തോമസ്‌ എന്നിവർ സംസാരിച്ചു. സ്വാഗതസംഘം രക്ഷാധികാരി സി എം ദിനേശ്‌മണി സ്വാഗതവും ദേശാഭിമാനി കൊച്ചി യൂണിറ്റ്‌ മാനേജർ ടി വി ശ്രീകുമാർ നന്ദിയും പറഞ്ഞു. 

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *