NationalNews

കേരളത്തിൽ മങ്കി പോക്സ് എന്ന് സംശയം ; ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ

തിരുവനന്തപുരം: കേരളത്തിൽ മങ്കി പോക്സ് എന്ന് സംശയം. മങ്കി പോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിലെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്. രോ​ഗിയെ പ്രത്യേക നിരീക്ഷണത്തിലാക്കി. പൂനെയിലെ വൈറോളജി വകുപ്പിന്റെ പരിശോധന ഫലം വന്നതിനു ശേഷമായിരിക്കും സ്ഥിരീകരിക്കുക. ഇന്ന് വൈകിട്ടോടെ പരിശോധന ഫലം ലഭിക്കും.

വിദേശത്തുനിന്നു എത്തിയ ആളിലാണ് രോ​ഗ ലക്ഷണങ്ങൾ കണ്ടത്. മൂന്നു ദിവസം മുൻപാണ് അദ്ദേഹം യുഎഇയിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. അതിനു പിന്നാലെ പനിയും ശരീരത്തിൽ വസൂരിയുടേതിന് സമാനമായ കുരുക്കളും കാണുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തെ ആരോ​ഗ്യവിഭാ​ഗം പ്രത്യേക നിരീക്ഷണത്തിലാക്കുകി. വിദേശത്ത് അദ്ദേഹം അടുത്ത ബന്ധം പുലർത്തിയ ഒരാളിൽ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു. കുരങ്ങു പനി എന്നല്ല കുരങ്ങ് വസൂരിയാണ് ഇതെന്നാണ് ആരോ​ഗ്യമന്ത്രി പറഞ്ഞത്. വസൂരിയുടേതിന് സമാനമായ ലക്ഷണങ്ങളാണ് ഉള്ളതെന്നും വ്യക്തമാക്കി. എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വീണ ജോർജ് പറയുന്നത്. ശരീരശ്രവങ്ങളിലൂടെയാണ് വൈറസ് പകരുന്നതെെന്നും അതിനാൽ അടുത്ത ബന്ധമുള്ളവരിലേക്ക് മാത്രമാണ് പകരാൻ സാധ്യതയുള്ളതെന്നും വ്യക്തമാക്കി. ലക്ഷണമുള്ള ആൾക്ക് വീട്ടുകാരുമായി മാത്രമാണ് ബന്ധമുള്ളതെന്നും മന്ത്രി പറഞ്ഞു. രോ​ഗം സ്ഥിരീകരിച്ചവരിൽ മരണനിരക്ക് കുറവായതിനാൽ ആശങ്കപ്പെടാനില്ലെന്നും കൂട്ടിച്ചേർത്തു.FacebookTwitterEmailWhatsAppCopy Link

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *