Uncategorized

കുൽഗ്രാമിൽ നിന്നും കാണാതായ സൈനികനെ കണ്ടെത്തി

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ നിന്നും കാണാതായ സൈനികൻ ജാവേദ് അഹമ്മദ് വാനിയെ കണ്ടെത്തിയാതായി റിപ്പോർട്ട്.  ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.  കഴിഞ്ഞ ശനിയാഴ്ച കാണാതായ കുല്‍ഗാം സ്വദേശി ജാവേദ് അഹമ്മദ് വാനിയെയാണ് അന്വേഷണ സംഘം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ് . ഇതാദ്യമായാണ് ജമ്മുകശ്മീരിൽ തട്ടിക്കൊണ്ടുപോയ സൈനികനെ സുരക്ഷിതനായി കണ്ടെത്തുന്നത്.  നേരേത്തയൊക്കെ ഭീകരര്‍ തട്ടിക്കൊണ്ടുപോയ എല്ലാ പോലീസുകാരെയും സൈനികരെയും  കൊലപ്പെടുത്തുന്നതായിരുന്നു പതിവ്. ഈദ് അവധിക്ക് നാട്ടിലെത്തിയ ജാവേദ് അഹമ്മദ് വാനി ശനിയാഴ്ച വൈകുന്നേരം കുല്‍ഗാമിലെ ചാള്‍ ഗ്രാമത്തിലേക്ക് ഷോപ്പിംഗിനായി കാറില്‍ പോയ സമയത്താണ് തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. ശനിയാഴ്ച രാത്രി 8 മണികഴിഞ്ഞപ്പോൾ അഹമ്മദിനെ കുറിച്ച് ഒരു വിവരമില്ലാതായതിനെ തുടർന്ന് കുടുംബം നൽകിയ പരാതിയെ തടുർന്ന് അന്നുമുതല്‍ പോലീസിനും സുരക്ഷാ ഏജന്‍സികള്‍ക്കുമൊപ്പം ഇയാളുടെ ബന്ധുക്കളും തിരച്ചില്‍ നടത്തുകയായിരുന്നു. നേരത്തെ പോലീസ് നടത്തിയ തിരച്ചിലിനിടെ കുല്‍ഗാമിന് സമീപമുള്ള പ്രന്‍ഹാലില്‍ നിന്നും ഇയാളുടെ ലോക്ക് ചെയ്ത ആള്‍ട്ടോ കാറും അതിൽ നിന്നും ജവാന്റെ ചെരുപ്പുകളും രക്തത്തുള്ളികളും കണ്ടെത്തിയിരുന്നു.  ഇതോടെ സൈനികനെ കണ്ടെത്താന്‍ സൈന്യവും പോലീസും സംയുക്തമായി തിരച്ചില്‍ നടത്തുകയിരുന്നു.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *