Kerala

കുളത്തൂരിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം.

തിരുവനന്തപുരം: കുളത്തൂരിൽ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. അമിതവേഗതയിൽ എത്തിയ ബൈക്കിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന സുനീഷ് , ബൈക്കോടിച്ച അൽ സാജിറുമാണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.  അമിത വേഗത്തിലെത്തിയ ബൈക്ക് കാൽനട യാത്രക്കാരനായ സുനീഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അപകടം നടന്നത് ഇന്ന് വെളുപ്പിന് മൂന്നു മണിയോടെയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *