KeralaNews

കുറ്റകൃത്യങ്ങളിൽ പുതിയ റെക്കോഡ്, സെക്രട്ടേറിയറ്റ് വളപ്പിൽ നിന്ന് ഔദ്യോ​ഗിക വാഹനമെടുത്ത് മോഷണം, ലൈം​ഗീകാതിക്രമങ്ങൾ; കേട്ടുകേൾവിയില്ലാത്തത്

തിരുവനന്തപുരം: സംസ്ഥാന ക്രൈം റെക്കോഡ്സ് ബ്യൂറോയിലേക്ക് പുതിയൊരു ഏട് കൂടി. ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് വളപ്പിൽ നിന്ന് സർക്കാർ മുദ്രയുള്ള ഔദ്യോ​ഗിക വാഹനം ഒരു സെക്യൂരിറ്റി ചെക്കുമില്ലാതെ പുറത്തു കൊണ്ടുവന്ന് ഒരാൾ പല ദിവസങ്ങളിൽ കറങ്ങി നടന്ന് അതീവ ​ഗുരുതരമായ കുറ്റകൃത്യങ്ങൾ നടത്തിയിട്ടും പൊലീസ് ഇരുട്ടിൽ തപ്പി. അതും ഒരാഴ്ച. പ്രതിയെപ്പറ്റി കൃത്യമായ വിവരം കിട്ടിയപ്പോഴും മടിച്ചു മടിച്ചാണ് അയാളെ കസ്റ്റഡിയിലെടുക്കാൻ പോലും തയാറായത്. കാരണം പ്രതിയെന്നു കണ്ടെത്തിയ ആൾ സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഡ്രൈവറാണ്. ​ഗൂണ്ടകളും കവലച്ചട്ടമ്പിമാരും അടക്കി വാഴുന്ന തലസ്ഥാന ന​ഗരത്തിൽ കൊടും കുറ്റകൃത്യത്തിന് ഒരു മന്ത്രിയുടെ ഓഫസീസുമായി നേരിട്ടു ബന്ധമുള്ള ആൾ ഇറങ്ങിത്തിരിച്ചു എന്ന അസാധാരണ സ്ഥിതിവിശേഷമാണ് ജനങ്ങളെ അപ്പാടെ നടുക്കുന്നത്.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *