സംസ്ഥാനത്ത് ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ കുട്ടികൾക്കുവേണ്ടി പ്രത്യേക വാക്‌സിനേഷൻ യജ്ഞം സംഘടിപ്പിക്കും. സ്‌കൂൾ തുറക്കുന്നത് മുന്നിൽക്കണ്ട് പരമാവധി കുട്ടികൾക്ക് വാക്‌സിൻ നൽകുകയാണ് ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.
സ്‌കൂളുകളുമായും റസിഡന്റ്‌സ് അസോസിയേഷനുകളുമായും സന്നദ്ധപ്രവർത്തകരുമായും സഹകരിച്ചാണിത് സംഘടിപ്പിക്കുന്നത്.
പ്രധാന ആശുപത്രികളിലും വാക്‌സിനേഷൻ ഉണ്ടായിരിക്കും. കോവിൻ പോർട്ടൽ വഴിയോ നേരിട്ട് വാക്‌സിനേഷൻ സെന്ററിൽ രജിസ്റ്റർ ചെയ്‌തോ വാക്‌സിൻ സ്വീകരിക്കാം. സ്‌കൂൾ ഐഡി കാർഡോ ആധാറോ വേണം. എല്ലാ കുട്ടികൾക്കും വാക്‌സിൻ നൽകിയെന്ന് ഉറപ്പുവരുത്തണമെന്നും സംസ്ഥാന റാപിഡ് റെസ്‌പോൺസ് ടീം യോഗത്തിൽ മന്ത്രി നിർദേശിച്ചു.