കാൻസർ തുടങ്ങിയ മാരകരോഗങ്ങൾക്കുള്ള മരുന്നുകൾ ദേശീയ അവശ്യ മരുന്നുകളുടെ പട്ടികയിൽ (എൻഎൽഇഎം) ഉൾപ്പെടുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 34 പുതിയ മരുന്നുകൾ ഉൾപ്പെടുത്തി 384 അവശ്യ മരുന്നുകളുടെ പുതിയ പട്ടികയാണ് കേന്ദ്രം പുറത്ത് വിട്ടത്. അതേസമയം 2015 പ്രഖ്യാപിച്ച പട്ടികയിലെ 24 മരുന്നുകൾ ഒഴിവാക്കുകയും ചെയ്തു. കാൻസറിനുള്ള നാല് മരുന്നകൾ പട്ടികയിൽ ഇടം നേടിട്ടുണ്ട്. കൂടാതെ പ്രമേഹത്തിനുള്ള ഇൻസുലിൻ, ഗ്ലാർഗിൻ, ടിബിക്കെതിരെയുള്ള ഡെലാമാനിഡ് തുടങ്ങിയ മരുന്നകളാണ് എൻഎൽഇഎം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം ഇനി കുറഞ്ഞ വിലയിൽ ലഭിക്കുന്നതാണ്. ദേശീയ ഫാർമസ്യുട്ടിക്കൽ വില നിർണയ അതോറിറ്റി നിർദേശിക്കുന്ന വില താഴെയായിട്ടാകും എൻഎൽഇഎം പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന മരുന്നകൾ ലഭിക്കുക.