ജമ്മു കശ്മീർ: കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ കൂടി വധിച്ച് സൈന്യം. ഭീകരൻ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖിനെ ഉൾപ്പെടെയാണ് സൈന്യം വധിച്ചത്. കശ്മീർ സോണൽ പോലീസാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ സൈന്യം 4 ഭീകരരെ വധിച്ചിട്ടുണ്ട്. രണ്ടുപേരെ ഇന്നലെയാണ് വധിച്ചത്.
ഇവരിൽ നിന്നും സ്ഫോടക വസ്തുക്കളും ആയുധങ്ങളും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്. ഇവർ ലഷ്കർ ഇ തൊയ്ബ ഭീകരാണ്. കുപ്വാരയിലെ ലോലാബ് പ്രദേശത്ത് ഭീകരൻ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖ് ഒളിവിൽ കഴിയുന്നുവെന്ന വിവരം സുരക്ഷാ സേനയ്ക്ക് ലഭിച്ചതിനെ തുടർന്ന് കരസേനയുടെ 28 ആർആറും (Rashtriya Rifles) കുപ്വാര പോലീസും ചേർന്ന് പ്രദേശത്ത് തിരച്ചിൽ നടത്തുകയും ഇതിനിടെ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയും സൈന്യം തിരിച്ചടിക്കുകയും ചെയ്യുകയായിരുന്നുഅടിസ്ഥാനത്തികൾ ജമ്മു കശ്മീരിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് ഭീകരരെയാണ് സൈന്യം വധിച്ചത് എന്നാണ്. കുപ്വാരയിലെ ഏറ്റുമുട്ടലിൽ നാല് ലഷ്കർ തീവ്രവാദികളും കുൽഗാം ഏറ്റുമുട്ടലിൽ രണ്ട് ജെയ്ഷെ തീവ്രവാദികളും ചത്പോര പുൽവാമ ഏറ്റുമുട്ടലിൽ ഒരു ലഷ്കർ ഭീകരനും കൊല്ലപ്പെട്ടുവെന്നാണ് വിവരം.