Kerala

കലാമണ്ഡലത്തിൽ മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം നൽകുമെന്ന് വിസി

തൃശൂർ: മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണൻ. കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണ് ലിം​ഗസമത്വം. ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിസി പറഞ്ഞു. ബുധനാഴ്ച ചേരുന്ന ഭരണസമിതി യോ​ഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടക്കുമെന്നും തീരുമാനമെടുക്കുമെന്നും വിസി അറിയിച്ചു.

. ഭരണസമിതിയിൽ ഡോ. നീനാ പ്രസാദ് ഉൾപ്പെടെ നാല് സർക്കാർ നോമിനികൾ ബുധനാഴ്ച ചുമതലയേൽക്കും. ഇതിന് ശേഷമായിരിക്കും ഭരണസമിതി യോ​ഗം ചേരുക. ഭരണസമിതിയിലെ എല്ലാ അം​ഗങ്ങളുടെയും നിലപാടുകൾ കേട്ട ശേഷമായിരിക്കും തീരുമാനത്തിലെത്തുകയെന്നും വൈസ് ചാൻസലർ പറഞ്ഞു. 
ഭരണസമിതി അം​ഗങ്ങളിൽ ഭൂരിഭാ​ഗം പേർക്കും ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണുള്ളത്

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *