തൃശൂർ: മോഹിനിയാട്ടത്തിന് ആൺകുട്ടികൾക്കും പ്രവേശനം അനുവദിക്കുമെന്ന് കലാമണ്ഡലം വൈസ് ചാൻസലർ ഡോ. അനന്തകൃഷ്ണൻ. കലാമണ്ഡലം എക്കാലത്തും ഉയർത്തിപ്പിടിക്കുന്ന ആശയമാണ് ലിംഗസമത്വം. ഇതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും വിസി പറഞ്ഞു. ബുധനാഴ്ച ചേരുന്ന ഭരണസമിതി യോഗത്തിൽ ഇത് സംബന്ധിച്ച് ചർച്ച നടക്കുമെന്നും തീരുമാനമെടുക്കുമെന്നും വിസി അറിയിച്ചു.
. ഭരണസമിതിയിൽ ഡോ. നീനാ പ്രസാദ് ഉൾപ്പെടെ നാല് സർക്കാർ നോമിനികൾ ബുധനാഴ്ച ചുമതലയേൽക്കും. ഇതിന് ശേഷമായിരിക്കും ഭരണസമിതി യോഗം ചേരുക. ഭരണസമിതിയിലെ എല്ലാ അംഗങ്ങളുടെയും നിലപാടുകൾ കേട്ട ശേഷമായിരിക്കും തീരുമാനത്തിലെത്തുകയെന്നും വൈസ് ചാൻസലർ പറഞ്ഞു.
ഭരണസമിതി അംഗങ്ങളിൽ ഭൂരിഭാഗം പേർക്കും ആൺകുട്ടികൾക്ക് പ്രവേശനം നൽകണമെന്ന നിലപാടാണുള്ളത്