Kerala

കയർ കോർപറേഷൻ വിവിധ പദ്ധതികളും  ഇതര വരുമാന പദ്ധതികളും ; മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.

ഉൽപ്പന്ന വൈവിധ്യവും ലഭ്യതയും ഉറപ്പാക്കി കയർ കോർപറേഷൻ വിവിധ പദ്ധതികളും  ഇതര വരുമാന പദ്ധതികളും മന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.   പമ്പരാഗത കയറുൽപ്പന്നങ്ങൾക്ക്‌ വിദേശവിപണി കുറഞ്ഞതോടെ പ്രതിസന്ധിയിലായ മേഖലയെ കൈപിടിച്ചുയർത്താൻ സർക്കാരും വ്യവസായവകുപ്പും നിരന്തരമായി ഇടപെടുന്നതിന്റെ ഭാഗമായുള്ള കയർ കോർപറേഷന്റെ ആദ്യ ചുവടുവെയ്‌പ്‌ മേഖലയുടെ ആത്മവിശ്വാസത്തിന്‌ കരുത്തേകുന്നതായി.

വിപണിക്ക്‌ ആവശ്യമായ ഉൽപ്പന്നങ്ങൾ നിർമിക്കാൻ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡിസൈൻ, കേരള ഡിസൈൻ ഇൻസ്‌റ്റിറ്റ്യൂട്ട്‌, കയർരംഗത്തെ വിദഗ്‌ധർ, കയറ്റുമതിക്കാർ, തൊഴിലാളികൾ എന്നിവരെ ഉൾപ്പെടുത്തി കരിക്കുലം രൂപീകരിച്ച്‌  തൊഴിലാളികൾക്ക്‌ പരിശീലനം നൽകാൻ ട്രെയിനിങ്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ സ്ഥാപിച്ചു.  ഉൽപ്പന്നങ്ങളുടെ ഡിസൈൻ തയാറാക്കുന്നതിന്‌ റിസർച്ച്‌ ഡിസൈൻ സെന്ററും വിദേശ വിപണിയിൽ ഇടപെടുന്നതിന്‌ എക്‌സ്‌പോർട്ടിങ്‌ ഡിവിഷനും രൂപീകരിച്ചു. ദൈനംദിന ഉപയോഗത്തിനായി പരമ്പരാഗത ഉൽപ്പന്നങ്ങൾ  വിപണിയിലെത്തിക്കുന്ന പദ്ധതിയും ആരംഭിച്ചു. വിദേശവിപണിയെ ആകർഷിക്കാൻ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിന്‌ അന്താരാഷ്‌ട്ര ഡിസൈൻ സെന്റർ കോർപറേഷൻ അങ്കണത്തിൽ സ്ഥാപിച്ചു. ഇതരവരുമാന പദ്ധതിയിൽ  ആധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയവും അങ്കണത്തിൽ നിർമിച്ചു. കയറിന്റെ ഉപയോഗം പരിചയപ്പെടുത്താൻ കോർപറേഷന്റെ മുൻവശത്ത് കൊമേഴ്‌സ്യൽ കനാൽ കരയിൽ സ്ഥാപിച്ച കയർ പാർക്ക്‌  ഏവരെയും ആകർഷിക്കുന്നതാണ്‌.


What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *