Kerala

കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ അന്തരിച്ചു

കഥകളി നടൻ ആർഎൽവി രഘുനാഥ് മഹിപാൽ അന്തരിച്ചു. കഥകളിയ്ക്കിടെ കുഴഞ്ഞു വീണായിരുന്നു അന്ത്യം. ചേര്‍ത്തല മരുത്തോര്‍വട്ടം ധന്വന്തരി മഹാക്ഷേത്രത്തിൽ കഥകളി അവതരിപ്പിക്കുന്നതിനിടെയായിരുന്നു കുഴഞ്ഞു വീണത്. സംഭവം നടന്നത് ഞായറാഴ്ച രാത്രിയായിരുന്നു. കഥകളിയുടെ പുറപ്പാടില്‍ പങ്കെടുത്ത ശേഷം  ഗുരുദക്ഷിണ കഥയിലെ വസുദേവരുടെ വേഷം അരങ്ങില്‍ അവതരിപ്പിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രഘുനാഥ്  മഹിപാലിനെ ഉടന്‍ തന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 25 വയസായിരുന്നു. എറണാകുളം കാഞ്ഞിരമുറ്റം കൊല്ലാനിരപ്പേല്‍ മഹിപാലിന്റെയും രതിയുടെയും മകനാണ് മരണമടഞ്ഞ ആർഎൽവി രഘുനാഥ് മഹിപാൽ.

What's your reaction?

Related Posts

1 of 986

Leave A Reply

Your email address will not be published. Required fields are marked *