തിരുവനന്തപുരം: ഓണക്കാല വിൽപ്പനയിൽ ഖാദിബോർഡ് ചരിത്രനേട്ടം കൈവരിച്ചതായി വൈസ് ചെയർമാൻ പി ജയരാജൻ. 21.88 കോടി രൂപയുടെ വിൽപ്പനയുണ്ടായി. കഴിഞ്ഞവർഷം ഇത് 17.81 കോടിയായിരുന്നു. പുതുതലമുറ വസ്ത്രങ്ങൾ അവതരിപ്പിച്ചും പ്രചാരണം വർധിപ്പിച്ചുമാണ് ഈ നേട്ടം.
ഓണം സമ്മാനപദ്ധതിയുടെ നറുക്കെടുപ്പ് ഒക്ടോബർ 20ന് തിരുവനന്തപുരം ലോട്ടറി ഓഫീസിൽ നടക്കും. ടാറ്റ ടിയാഗോ ഇലക്ട്രിക് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഓല ഇലക്ട്രിക് സ്കൂട്ടറും മൂന്നാം സമ്മാനം ജില്ല തോറും ഓരോ പവൻ സ്വർണവുമാണ്.
ഗാന്ധിജയന്തി വാരാഘോഷത്തോട് അനുബന്ധിച്ച് 25 മുതൽ ഒക്ടോബർ മൂന്നുവരെ ഖാദി മേള സംഘടിപ്പിക്കും. വസ്ത്രങ്ങൾക്ക് 30 ശതമാനം റിബേറ്റുണ്ട്. സർക്കാർ, അർധ സർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപവരെ ക്രെഡിറ്റ് സൗകര്യവുമുണ്ടാകും.