New Delhi: ഒമിക്രോണ്‍ ഉപ വകഭേദം BA.2.75 ഇന്ത്യയിലടക്കം 11 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കി. വകഭേദത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ WHO ഊര്‍ജ്ജിതമാക്കിയിരിയ്ക്കുകയാണ് എന്നും ഈ അവസരത്തില്‍ ഈ വകഭേദത്തെ കൂടുതല്‍ കഠിനമായതോ സങ്കീര്‍ണ്ണമായതോടെ എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കില്ല എന്നും WHO അറിയിച്ചു.
ഇന്ത്യയെ കൂടാതെ, മറ്റ് 10 രാജ്യങ്ങളിൽ നിന്നും BA.2.75 റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് സ്വാമിനാഥൻ ഒരു ട്വിറ്റർ പോസ്റ്റിൽ പറഞ്ഞു. ലോകാരോഗ്യ സംഘടനയുടെ SARS-CoV-2 വൈറസ് പരിണാമം കമ്മിറ്റിയിലെ സാങ്കേതിക ഉപദേശക സംഘം ലോകമെമ്പാടുമുള്ള ഡാറ്റകൾ നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
BA.2.75 ഉപ വകഭേദം സംബന്ധിച്ച റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയിലെ 10 സംസ്ഥാനങ്ങളിലാണ് BA.2.75 വകഭേദം കണ്ടെത്തിയിരിയ്ക്കുന്നത്. ആകെ 69 പേർക്കാണ് ഇന്ത്യയിൽ ഈ വകഭേദം സ്ഥിരീകരിച്ചിരിയ്ക്കുന്നത്. ഡൽഹി (1), ഹരിയാന (6), ഹിമാചൽ പ്രദേശ് (3), ജമ്മു (1), കർണാടക (10), മധ്യപ്രദേശ് (5), മഹാരാഷ്ട്ര (27), തെലങ്കാന (2), ഉത്തർപ്രദേശ് (1), പശ്ചിമ ബംഗാൾ (13) എന്നിങ്ങനെയാണ് കണക്കുകള്‍.
ഇന്ത്യയെ കൂടാതെ, ജപ്പാൻ, ജർമ്മനി, യുകെ, കാനഡ, യുഎസ്, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, എന്നീ ഏഴ് രാജ്യങ്ങളിലും ഇതിനോടകം BA.2.75 ഉപ വകഭേദം സ്ഥിരീകരിച്ചു.