Kerala

എറണാകുളത്തെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി

എറണാകുളം: എറണാകുളത്തെ വനിതാ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി കുഞ്ഞിന് ജന്മം നൽകി. ഒപ്പം താമസിച്ചിരുന്ന മറ്റു പെൺകുട്ടികളാണ് യുവതി പ്രസവിച്ച വിവരം പോലീസിനെ അറിയിച്ചത്. തുടർന്ന് പോലീസ് എത്തി അമ്മയെയും കുഞ്ഞിനെയും എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

കൊല്ലം സ്വദേശിനിയായ യുവതിയാണ് ഹോസ്റ്റലിൽ പ്രസവിച്ചത്. എറണാകുളത്തെ ഒരു കോൾ സെന്ററിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. ഹോസ്റ്റലിലുള്ള മറ്റു പെൺകുട്ടികൾക്ക് യുവതി ഗർഭിണിയാണെന്ന് വിവരം അറിഞ്ഞിരുന്നില്ല. യുവതിയെ ഹോസ്പിറ്റലിലേക്ക് മാറ്റിയുടൻ ഒരു സുഹൃത്ത് അവിടെ എത്തിയിട്ടുണ്ട്. കൊല്ലത്തു നിന്നും ബന്ധുക്കളും എത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന സൂചന.

നിലവിൽ അമ്മയുടെയും കുഞ്ഞിനെയും നില തൃപ്തികരമാണെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന വിവരം. അതേസമയം താൻ ഗർഭിണിയായത് കാമുകനിൽ നിന്നാണെന്നാണ് യുവതിയുടെ മൊഴി. ആറുപേർ അടങ്ങുന്ന റൂമിലാണ് അവിവാഹിതയായ യുവതി താമസിച്ചിരുന്നത്.  കുറച്ചു ദിവസങ്ങളായി യുവതി ക്ഷീണിതയായതിനെ തുടർന്ന് സുഹൃത്തുക്കൾ കാര്യം അന്വേഷിച്ചിരുന്നെങ്കിലും താൻ ഗർഭിണിയാണെന്ന് വിവരം പുറത്തു പറഞ്ഞിരുന്നില്ല.

What's your reaction?

Related Posts

1 of 939

Leave A Reply

Your email address will not be published. Required fields are marked *