ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നരേന്ദ്ര മോദിയെ നേതാവായി നിര്‍ദ്ദേശിച്ചു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് മോദിയുടെ പേര് നിര്‍ദ്ദേശിച്ചത്. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ അമിത് ഷാ, നിതിന്‍ ഗഡ്കരി എന്നിവര്‍ നിര്‍ദ്ദേശത്തെ പിന്തുണച്ചു. കയ്യടികളോടെയാണ് മോദിയെ നേതാവായി എന്‍ഡിഎ അംഗങ്ങള്‍ അംഗീകരിച്ചത്. 12 മണിയോടെ പാര്‍ലമെന്റിലെത്തിയ മോദിയെ നിറഞ്ഞ കയ്യടികളോടെയാണ് എന്‍ഡിഎയുടെ എംപിമാര്‍ സ്വീകരിച്ചത്. തുടര്‍ന്ന് എല്ലാവരെയും പതിവ് രീതിയില്‍ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷം ഭരണഘടനയ്ക്ക് മുന്നിലെത്തിയ അദ്ദേഹം ഭരണഘടന തൊട്ടുതൊഴുത്തു.